വിമല യു പി സ്കൂളിൽ ലഹരിക്കെതിരെ ഡോക്യുമെന്ററി ഫിലിം പ്രദർശനം നടത്തി

നെല്ലിപൊയിൽ : മഞ്ഞുവയൽ വിമല യു പി സ്കൂളിൽ 2025-26 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്തും സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വെസ്റ്റ് കോടഞ്ചേരിയും സംയുക്തമായി അര മണിക്കൂർ നീണ്ടു നിന്ന സിനിമ പ്രദർശനം നടത്തി . ലഹരിക്കെതിരെയുള്ള അഖിലന്റെ സൂത്രവാക്യം എന്ന സിനിമ പ്രദർശനമാണ് നടത്തിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് അധ്യക്ഷയായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്റ്റാഫ്പ്രധിനിധികൾ ആയ അഖില ബെന്നി, ഷബീർ കെപി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശേഷംനടന്നലഹരിക്കെതിരെയുള്ളപഞ്ചായത്ത്തലഡോക്യുമെന്ററി/ഫിലിംഅഖിലന്റെസൂത്രവാക്യംവിദ്യാർത്ഥികൾക്കുംരക്ഷിതാക്കൾക്കുമായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
കോഓഡിനേറ്റർ ജോയ് മോളത്ത്, പ്രൊഡ്യൂസറും ഡയറക്ടറുമായ സുധീർ കോഴിക്കോട്, ഓപ്പറേറ്റർ ബിബിൻ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ആൻസി തോമസ് ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു. ഏറെ മനോഹരമായ ചിത്രീകരിച്ച ഡോക്യുമെന്ററി/ഫിലിം വിദ്യാർത്ഥികളും രക്ഷിതാക്കളും നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.







