പരിസ്ഥിതി ദിനംകത്തോലിക്ക കോൺഗ്രസ് ആചരിച്ചു

കോടഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 40 തണൽ മരങ്ങൾ കോടഞ്ചേരി ഗ്രൗണ്ടിനു ചുറ്റുമായി നട്ടു.കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ വികാരി. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ആദ്യ മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം ആണെന്ന് സന്ദേശത്തിൽ അച്ഛൻ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് വികാരി ഫാ.ജിയോ കടുകൻമാക്കിലും മരം നട്ടുകൊണ്ട് ഈ സംരംഭത്തിൽ പങ്കാളിയായി.
യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമഠത്തിൽ,ഷിജി അവനൂർ, ജെയിംസ് വെട്ടുകല്ലും പുറത്ത് അനീഷ് ചക്കാലയിൽ, ജസ്റ്റിൻ തറപ്പേൽ ജോസഫ് നടുവിലേടത്ത്,സേവ്യർ വലിയമറ്റത്തിൽ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, തങ്കച്ചൻ പുലയം പറമ്പിൽ, ജോബി ആയിരം മലയിൽ, സാബു കുട്ടിയാനിയിൽ, ബിജു കേളൻകുന്നേൽ എന്നിവരും ഈ പരിപാടിക്ക് നേതൃത്വം നൽകി.






