Kodanchery

ഭൂമിക്കായി കൈകോർക്കാം, സംരക്ഷിക്കാം. ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട മാതൃകയുമായി ജി.യു.പി സ്ക്കൂൾ ചെമ്പുകടവ്

ചെമ്പുകടവ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.യു.പി.എസ് ചെമ്പുകടവ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.രാവിലെ പ്രത്യേക അസംബ്ലിയോട് കൂടി തുടങ്ങിയ പരിപാടിയിൽ വാർഡ് മെമ്പർ ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്യുകയും. പ്രധാന അധ്യാപകനായ സുരേഷ് തോമസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കുമെന്ന് കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുക്കുകയും, തുടർന്ന് മുഴുവൻ കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു ഫല വൃക്ഷത്തൈ നടുകയും ചെയ്തു. ഇതിനു പുറമെ ഓരോ ക്ലാസ്സിനും പ്രത്യേകം വൃക്ഷത്തൈ നൽകുകയും അത് പരിപാലിക്കുന്നതിനായി കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ജനപ്രതിനിധികളായ ജോസ് പെരുമ്പള്ളിയുടെയും, വനജ വിജയന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചെമ്പുകടവിന്റെ വിവിധ ഭാഗങ്ങളിലായി ഫലവൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ രചന, ക്വിസ് മത്സരം, ഇല പരിചയം, നിറം നൽകൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും നടത്തി.

സീനിയർ അസിസ്റ്റൻ്റ് അനീഷ് കെ ഏബ്രഹാം , ഫസ്‌ന എപി , റസീന റസാഖ് , ബിന്ദു സുബ്രഹ്മണ്യൻ, ആര്യ മുരളി, നീരജ് ജോജി, ഐറിൻ സജി, അലൻ ജോസിൻ, അനു കുര്യാക്കോസ്, ശാലിനി ശിവദാസൻ,ബ്രുതി മോൾ, അനീഷ സുനിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.അബ്ദു‌ റഊഫ്,ആൻ റോസ് അജയ്, എന്നിവർ വിവിധ പരിപാടികൾ ഏകോപിപ്പിച്ചു .

Related Articles

Leave a Reply

Back to top button