Mukkam
മെഗാ രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം : കളൻതോട് കെഎംസിറ്റി പോളിടെക്‌നിക് കോളേജിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക്, ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്, എൻ സി സി 30 കേരള ബാറ്റലിയൻ എന്നിവരുടെ നേതൃത്വത്തിൽ 18/6/25 ന് മെഗാ രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കെഎംസിറ്റി പോളിടെക്‌നിക് പ്രിൻസിപ്പൽ ശ്രീ ഉദയൻ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ബാങ്ക് HR മാനേജർ ശ്രീ സുനിൽ കുമാർ, ബീച്ച് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ എന്നിവർ വീശിഷ്ട ദിതികൾ ആയിരുന്നു. ചടങ്ങിൽ മുക്കം ബാങ്ക് മാനേജർ അജിത്, asst manager വിഷ്ണു, കെഎംസിറ്റി പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ ഹരിപ്രസാദ്, സൂപ്രണ്ട് കൃഷ്ണൻ എൻ സി സി ഓഫീസർ ക്യാപ്റ്റൻ അമൽജിത്ത്, കേഡറ് ആകാശ് എന്നിവർ സംസാരിച്ചു.
150 ഓളം വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.