Kodiyathur

പരിസ്ഥിതി പാഠങ്ങൾ കണ്ടറിഞ്ഞ് എസ്.കെ.യു.പി കൂട്ടുകാർ

കൊടിയത്തൂർ: ചുറ്റുപാടിനെ അറിയുക, നല്ല അനുഭവങ്ങളുണ്ടാക്കുകയെന്നത് പഠന വഴിയിൽ വിദ്യാർത്ഥികൾക്ക് കരുത്താകും. പരിസ്ഥിതിയും ജീവികളും തമ്മിലുള്ള പരസ്പരബന്ധം അഭേദ്യമാണെന്നപുസ്തക പാഠങ്ങൾ സ്വയംബോധ്യപ്പെടാനുള്ള നേരനുഭവങ്ങൾ ഒരുക്കി കൂട്ടുകാർ.

സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥികളാണ് പുസ്തകങ്ങൾക്കപ്പുറമുള്ള അറിവന്വേഷണ നിരീക്ഷണങ്ങൾക്കായ് പച്ചപ്പിലേക്കിറങ്ങിയത്. ആവാസ വ്യവസ്ഥയിലെ ഏതെങ്കിലും ഒരു ജീവി വർഗ്ഗത്തിന്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയോ കുറയുകയോ ചെയ്താൽ അത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകിടം മറിയുകയും എന്ന ധാരണ കുട്ടികൾക്ക് ലഭ്യമാക്കാനാണ് ക്ലാസ്റൂം വിട്ടിറങ്ങിയത്.സ്കൂൾ പരിസര പ്രദേശത്തെ വയലും കുളവും സന്ദർശിക്കുകയും പ്രകൃതി ഇടങ്ങളിൽ വച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഉണർത്തിക്കൊണ്ട് ക്ലാസ് എടുക്കുകയും ചെയ്തു. പ്രകൃതി പഠനയാത്രയിൽ പ്രധാനാധ്യാപകൻ മുഹമ്മദ് കുട്ടി മാസ്റ്റർ,
പി.സി മുജീബ് മാസ്റ്റർ
കുട്ടികളോട് സംവദിച്ചു.

സയൻസ് അധ്യാപകരായ നസീർ മാസ്റ്റർ, അഞ്ജു പർവ്വീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button