Thiruvambady
പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു

തിരുവമ്പാടി : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു.
ഇന്ന് വൈകുന്നേരം 4.00 മണിയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.നെല്ലിപ്പൊയിൽ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.