Karassery
കർഷകരെയും വിദ്യാർഥികളെയും ആദരിച്ചു

കാരശ്ശേരി : കർഷകർ, വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരശ്ശേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനംചെയ്തു. കർഷകരെ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദു പൊയിലിൽ അഗ്രോഫാമിൽ വികസിപ്പിച്ചെടുത്ത് സൗജന്യമായി നൽകിയ അത്യുത്പാദനശേഷിയുള്ള പ്ലാവിൻതൈകളും കർഷകർക്ക് സമ്മാനിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാനു അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വാർഡ് മെമ്പർ റുഖിയ റഹീം, റോയി തോമസ്, എ.പി. മുരളീധരൻ, സി. അബ്ദുറഹിമാൻ, നടുക്കണ്ടി അബൂബക്കർ, വി.പി. ശിഹാബ്, ഷംസു ഇല്ലക്കണ്ടി, വിനോദ് പുത്രശ്ശേരി തുടങ്ങിയവർ സംസാരിച്ചു.