Thiruvambady
ഓൺലൈൻ വ്യാപാരത്തിന് നികുതിചുമത്തണം; വ്യാപാരി വ്യവസായി ഏകോപനസമിതി

തിരുവമ്പാടി : ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി ഓൺലൈൻ വ്യാപാരത്തിന് നികുതിചുമത്തണമെന്നും കുത്തകവത്കരണം അവസാനിപ്പിച്ച് ജന്മി വാടക കുടിയാൻ നിയമങ്ങൾ ഭേദഗതിയോടെ നടപ്പാക്കുകയും ചെയ്യണണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് അധ്യക്ഷനായി. റഫീഖ് മാളിക, എ.വി.എം. കബീർ, അമീർ മുഹമ്മദ് ഷാജി, പി. പ്രേമൻ, ജിൽസ് പെരിഞ്ചേരി, ജനറൽ സെക്രട്ടറി അബ്രഹാം ജോൺ, സണ്ണി തോമസ്, ഗഫൂർ സിംഗാർ, ബേബി വർഗീസ് എന്നിവർ സംസാരിച്ചു.