Mukkam

ഗവ. എൽ.പി സ്കൂൾ കുമാരനെല്ലൂർ: രക്ഷാകർതൃ സംഗമവും സമാദരവും

കാരമൂല: കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂളിൽ രക്ഷാകർതൃ സംഗമവും സമാദരവും സംഘടിപ്പിച്ചു. കാരശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശാന്താദേവി മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മുക്കം പോലീസ് സ്റ്റേഷൻ എസ് ഐ അർഷിദ് മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് വി.കെ അനുശ്രീ അധ്യക്ഷത വഹിച്ചു.

സിയ മെഹ്റിൻ, ഫാത്തിമ ലിയ, അംന ഫാത്തിമ എന്നിവർ പ്രാർഥന നടത്തി. സ്കൂൾ ലീഡർ ഷിയ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എൽ എസ് എസ് പ്രതിഭകളെ ആദരിച്ചു.അക്കാദമിക് മാസ്റ്റർ പ്ലാൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ ലോഗോ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവയുടെ പ്രകാശനവും ഉയരേ പദ്ധതി മുഖേന ലഭിച്ച ലാപ്ടോപുകളുടെ വിതരണവും നടന്നു.
ലഹരിയുടെ വിപത്തും റോഡ് സുരക്ഷ നിയമങ്ങളും എന്ന തലക്കെട്ടിൽ എസ് ഐ അർഷിദ് ക്ലാസെടുത്തു. പുതിയ അധ്യയന വർഷം നടപ്പിലാക്കുന്ന വിവിധ അക്കാദമിക പദ്ധതികൾ എസ് ആർ ജി കൺവീനർ കെ റസ്ന അവതരിപ്പിച്ചു.

മുക്കം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എം അജയകുമാർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജി ഫൗസിയ, പി ടി എ വൈസ് പ്രസിഡന്റ് സത്താർ മാങ്ങാട്ട്, എസ് എം സി ചെയർപേഴ്സൺ വി കെ ബുഷ്റ, മാതൃസമിതി ചെയർപേഴ്സൺ എ ഷാഹിന, കെ സി ഖൈറുന്നീസ, കെ ബിജുല, അർച്ചന, കെ രാജ് ആശംസകൾ നേർന്നു.പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button