Thamarassery
അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണം പള്ളിപ്പുറം ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി

താമരശ്ശേരി: അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണവും പണി പൂർത്തീകരിക്കാത്തതും കാരണം താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാർഡിലെ പള്ളിപ്പുറം ഭാഗത്ത് റോഡ് വെള്ളത്തിലായി. വെള്ളം കയറുന്നത് മൂലം മഴ സമയത്ത് റോഡും ഓവുചാലും തിരിച്ചറിയാനാവാതെ വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഡ്രെയിനേജിലെ ബ്ലോക്ക് നീക്കുന്നതിന് പി.ഡബ്ല്യു.ഡി. എൻജിനിയർ ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ എന്നിവർ സ്ഥലം സന്ദർശിച്ചു






