Kodiyathur

തെയ്യത്തും കടവ് മാതൃകാ അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു

കൊടിയത്തൂർ :പകൽ സമയത്ത് ജോലിക്ക് പോവുന്ന മിക്കരക്ഷിതാക്കളുടേയും പ്രധാന ആശങ്ക വീട്ടിലെ കൊച്ചു കുട്ടികളെ എവിടെ സുരക്ഷിതമായി ഏൽപ്പിക്കുമെന്നായിരുന്നു. എന്നാൽ ആശങ്കക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.കൊടിയത്തൂർ തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചതാണ് നിരവധി പേർക്ക് ആശ്വാസമായിരിക്കുന്നത്.

ആറു മാസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ വർക്കറുടെയും ഹെൽപറുടെയും സംരക്ഷണത്തിൽ സൗജന്യമായി പരിചരിക്കലാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
തൊഴിലിന്നും മറ്റുമായി പോകുന്ന മാതാപിതാക്കൾക്ക് ഇത് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. പുതുതായി ആരംഭിച്ച ക്രഷിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. നദീറ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ആയിശ ചേലപ്പുറത്ത് , മറിയം കുട്ടി ഹസ്സൻ , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ , എം.ടി. റിയാസ്, ഫാത്തിമാനാസർ, സി.ഡി.പി.ഒ പ്രസന്നകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെലിസ ,എ.എൽ.എം-സി അംഗങ്ങളായ റഫീഖ് കുറ്റിയോട്ട് , പി.എം. നാസർ , കെ.അബ്ദുല്ല , കെ.എം.സി അബ്ദുൽ വഹാബ് അങ്കണവാടി വർക്കർ പി.വി സക്കീന , സ്പെഷ്യൽ അങ്കണവാടി വർക്കർ നീതു സബീഷ്,, ക്രഷ് വർക്കർ ടി.കെ ഷംന , ഹെൽപർ ഷൈനി മാട്ടുമുറി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button