Kodiyathur
യുവധാര ഗ്രന്ഥശാല കാരക്കുറ്റി, ഐ വി ദാസ് അനുസ്മരണം നടത്തി

കൊടിയത്തൂർ: ഗ്രന്ഥശാല പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനും സാംസ്കാരിക നായകനുമായ ഐവി ദാസിനെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി അനുസ്മരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ വി.പി ജമീല, ഗ്രാമ പഞ്ചായത്ത് മെമ്പർ വി ഷംലൂലത്ത്, ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി പ്രസിഡണ്ട് ബി അലി ഹസ്സൻ, ഇ. അരുൺ, സി ടി സി അബ്ദുള്ള, അഹമ്മദ് വി, ഹുസൻകുട്ടി കുയ്യിൽ, എം.കെ അബ്ദുസ്സലാം, എം അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി പി നന്ദിയും പറഞ്ഞു.







