Koodaranji

വന്യമൃഗ ശല്യം:മലയോര മേഖലയിലെ ജനങ്ങൾ മുൾമുനയിൽ

കൂടരഞ്ഞി : വന്യമൃഗ ശല്യം രൂക്ഷമായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്, കക്കാടംപൊയിൽ, എന്നീ മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയിൽ.

ആന, കടുവ, പുലി, പന്നി, തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു. വ്യാപക കൃഷി നാശവും ഈ പ്രദേശത്ത് പതിവാകുന്നു. പകൽ സമയങ്ങളിൽ പോലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തമ്പടിക്കുന്നു. വിവരം ഫോറസ്റ്റ് അധികൃതരെ അറിയിക്കുമ്പോൾ സ്റ്റാഫില്ല, ആയുധം ഇല്ല, അവിടെ എത്തിച്ചേരുവാൻ വാഹനമില്ല, എന്നിങ്ങനെ മുടന്തൻ ന്യായീകരണങ്ങൾ ആണ് മറുപടി.ജനങ്ങളുടെ ആശങ്ക അകറ്റി പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും 08-07-2025 ന് ചേർന്ന ബിജെപി കമ്മിറ്റിയിൽ തീരുമാനമായി.

യോഗത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൻസ് മാത്യു വിലങ്ങുപാറ അധ്യക്ഷനായി. പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ സുബ്രഹ്മണ്യൻ മമ്പാട്ട്, സംസ്ഥാന സമിതി അംഗം ശ്രീ ജോസ് വാലുമണ്ണിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button