Kodanchery

പുതുപ്പാടി കാക്കവയൽ സ്വദേശി ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു

പുതുപ്പാടി: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് പുതുപ്പാടി കാക്കവയൽ സ്വദേശി മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) ആണ് മരിച്ചത്.

കോഴിക്കോട് പുതുപ്പാടി കാക്കവയൽ ഇടശേരിപ്പറമ്പിൽ കുടുംബാംഗമാണ്.

16 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന സ്റ്റാൻലി, കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

ഭാര്യ: മിനി.

മക്കൾ: ആൽബിൻ, അഞ്ജലി.

സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.

കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന പതിനാലാമത്തെ മലയാളിയാണ് സ്റ്റാൻലി.

Related Articles

Leave a Reply

Back to top button