Local

റോട്ടറി ക്ലബ്ബ് കോടഞ്ചേരി പ്രവർത്തനാരംഭം കുറിച്ചു

കോടഞ്ചേരി : പൊതുപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായ റോട്ടറി ക്ലബ്ബിന്റെ കോടഞ്ചേരി ചാപ്റ്റർ അംഗത്വ വിതരണവും ഓഫീസ് ഭാരവാഹികളുടെ പ്രതിഷ്ഠാപനവും കോടഞ്ചേരി കെ.എച്ച് ക്ലബ്ബിൽ വെച്ച് നടന്നു. കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിപാടിയിൽ റോട്ടറി മുൻ ജില്ലാ ഗവർണ്ണർ മേജർ ഡോണർ സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരുന്നു.

റോട്ടറി അസിസ്റ്റന്റ് ജില്ലാ ഗവർണ്ണർ അഡ്വക്കേറ്റ് ജസ്റ്റിൻ കെ. ജോൺ, ഗവർണേഴ്‌സ് ഗ്രൂപ്പ് റെപ്രസന്റേറ്റീവ് ഡോ. ബെസ്റ്റി ജോസ്, സോണൽ കോഓർഡിനേറ്റർ ലഫ്. കേണൽ അരവിന്ദാക്ഷൻ, സോണൽ ലേണിംഗ് ഫെസിലിറ്റേറ്റർ ഡോ. സന്തോഷ് സ്കറിയ, ഡോ. ഒ. യു. ആഗസ്തി, ന്യൂ ക്ലബ്ബ് അഡ്വൈസർ സുഭാഷ് ബാബു, റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് രശോഭ് പി. ആർ., വൈസ് പ്രസിഡന്റ് ഇബ്രാഹിം പി. തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു. നിയുക്ത പ്രസിഡന്റ് ഡോ കെ എം വത്സരാജ് മറുപടി പ്രസംഗം നടത്തി. റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് രശോഭ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. റോട്ടറി കാലിക്കറ്റ് സൺറൈസ് വൈസ് പ്രസിഡന്റ് ഇബ്രാഹിം പി. സ്വാഗതവും കോടഞ്ചേരി റോട്ടറി സെക്രട്ടറി കേണൽ എൻ. ടി. ഷാജു നന്ദിയും പറഞ്ഞു.

പ്രസിഡന്റ് ഡോ. കെ. എം. വത്സരാജ്, സെക്രട്ടറി കേണൽ എൻ. ടി. ഷാജു, ട്രഷറർ അലക്‌സാണ്ടർ ഐ. സി. എന്നിവരുടെ നേതൃത്വത്തിൽ 26 പ്രാരംഭ അംഗങ്ങളാണ് കോടഞ്ചേരി റോട്ടറി ക്ലബ്ബിനുള്ളത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ പിന്തുണയോടെയാണ് കോടഞ്ചേരി റോട്ടറി ക്ലബ്ബ് പ്രവർത്തനമാരംഭിക്കുന്നത്.

കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കാൻ തക്ക കഴിവുള്ള അംഗങ്ങളാണ് കോടഞ്ചേരി റോട്ടറി ക്ലബ്ബിനുളത് എന്നും സമൂഹത്തിന് ഗുണകരമാവുന്ന മികച്ച പ്രവർത്തനങ്ങൾ നടത്താൻ ക്ലബ്ബിന് സാധിക്കും എന്നും റോട്ടറി കാലിക്കറ്റ് സൺറൈസ് വൈസ് പ്രസിഡന്റ് ഇബ്രാഹിം പി. ആശംസിച്ചു.

Related Articles

Leave a Reply

Back to top button