Punnakkal
വാട്ടർ പ്യൂരിഫയർ നൽകി

പുന്നക്കൽ: എം എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പുന്നക്കൽ വിംഗിന്റെ വക വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു.പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ മാത്യു പെരുവേലിയിന് ഹോപ്പ് പ്രസിഡണ്ട് നാസർ മാഷ് ആയഞ്ചേരി പ്യൂരിഫയർ സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാദ്ധ്യാപിക സലിൻ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി ..ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ യൂസഫ് ചെരങ്ങാതൊടി,ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ ,വൈസ് പ്രസിഡന്റ്മാരായ നൗഷാദ് ബേപ്പൂർ,ഷംസുദ്ധീൻ മുറം പാത്തി ,PTA പ്രസിഡന്റ് അൻസാർ പാറക്കൽ ,ജംനാസ് പുന്നക്കൽ ,മിനി ടീച്ചർ ,അനിൽ മാഷ്, മരിയ മാത്യു, ബിൻസി പി, സെലീന വി പി എന്നിവർ എന്നിവർ സംസാരിച്ചു.





