Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷം

കോടഞ്ചേരി : കോടഞ്ചേരി ടൗണിലും പഞ്ചായത്തിലെ മറ്റ് ചെറുതും വലുതുമായ അങ്ങാടികളിലും വർദ്ധിച്ചു വരുന്ന തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി തികച്ചും പരാജയമാണെന്ന് കേരള കോൺഗ്രസ്സ് (എം) മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാൽനട യാത്രക്കാരും വിദ്യാർത്ഥികളും തെരുവ് നായ്ക്കളുടെ ഇരകളായി മാറുന്നത് നിത്യ സംഭവമാണെന്ന് യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡണ്ട് സിബി മാനുവൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി റോയ് മുരിക്കോലിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വിനോദ് കിഴക്കയിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത്, ജോണി താഴത്തു വീട്ടിൽ, ജോസഫ് വയലിൽ, ബാബു പുലയംപറമ്പിൽ, ബേബി കല്ലൂകുളങ്ങര, തോമസ് താണി കുന്നേൽ, ബിജു
മോളേകുന്നേൽ,ടോമി പൊൻകല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button