Kodanchery

മർകസ് നോളജ് സിറ്റിയിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : സമസ്ത സെന്റിനറിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും 40 കേന്ദ്രങ്ങളിൽ നടക്കുന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്‌ജെഎം) സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ നിർവഹിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അലി ബാഫഖി തങ്ങൾ അധ്യക്ഷനായി. മതവിദ്വേഷവും വർഗീയധ്രുവീകരണവും സൃഷ്ടിക്കുന്ന പ്രസ്താവനകൾ മതേതരകേരളം അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇത്തരം പ്രസ്താവനകൾക്കെതിരേ സർക്കാരുകൾ നിയമനടപടികൾ സ്വീകരിക്കണമെന്നും മർകസ് നോളജ് സിറ്റിയിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു.

സംഘടനയുടെ ആവിർഭാവംമുതൽ നേതൃനിരയിലുള്ള നേതാക്കളെയും നൂറ്് അധ്യാപകരെയും സമ്മേളനം ആദരിച്ചു. സമസ്ത സെന്റിനറിയോടനുബന്ധിച്ച് എസ്ജെഎം നിർമിച്ചുനൽകുന്ന 100 വീടുകളിൽ നിർമാണം പൂർത്തിയായ പത്തുവീടുകളുടെ താക്കോൽദാനവും നിത്യരോഗികളായ മുഅല്ലിംകൾക്കുള്ള ആശ്വാസം പദ്ധതിയുടെ ഉദ്ഘാടനവും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാർ നിർവഹിച്ചു. കെ.കെ. അഹ്‌മദ് കുട്ടി മുസ്‌ല്യാർ, വിപിഎം ഫൈസി വില്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, പ്രൊഫ. അബ്ദുൽഹമീദ്, സി. മുഹമ്മദ് ഫൈസി, സി.പി. സൈതലവി, മജീദ് കക്കാട്, ഡോ. അബ്ദുൽ അസീസ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button