Puthuppady

പുനരധിവാസകേന്ദ്രത്തിന്റെ വാർഷികവും ചികിത്സാസഹായ വിതരണവും നടത്തി

പുതുപ്പാടി : മലപുറം നെരൂക്കുംചാൽ ശമനി ചാരിറ്റബിൾ സൊസൈറ്റി പുതുപ്പാടിയിലെ ജനകീയ ഡോക്ടർ ശാന്താറാമിന്റെ സ്മാരകമായി അമ്പലപ്പടിയിൽ നിർമിച്ച കിടപ്പുരോഗികൾക്കുള്ള താത്കാലിക പുനരധിവാസകേന്ദ്രത്തിന്റെ ഒന്നാം വാർഷികാഘോഷവും നിർധനരോഗികൾക്കുള്ള ചികിത്സാസഹായവിതരണവും നടത്തി.

ഡോ. ശാന്താറാം സൗഹൃദവേദി കൺവീനർ വി.കെ. ഹുസൈൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ആയിഷ ബീവി അധ്യക്ഷയായ ചടങ്ങിൽ ഡോ. പരിമള ശാന്താറാം ചികിത്സാസഹായവിതരണം നടത്തി. കെ.സി. വേലായുധൻ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ ആദരിച്ചു. മുജീബ് മാക്കണ്ടി, അഷ്‌റഫ് ആശാരിക്കണ്ടി, വി. മുഹമ്മദ്, എൻ. അഹമ്മദ് കുട്ടി, ഫനീഫ, ഫൗസിയ മനാഫ്, വി.പി. റഷീദ്, ഇ.കെ. സുലൈമാൻ, എം.എ. ഖാദർ, കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button