Kodiyathur
സഖാവ് വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊടിയത്തൂർ: സി.പി.ഐ.എമ്മിന്റെ സ്ഥാപക നേതാവ് സ: വി.എസ് അച്ചുതാനന്റെ വേർപാടിൽ അനുശോചിച്ച് ചുള്ളിക്കാപറമ്പിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന പൊതുയോഗവും നടത്തി.
ഇ. അരുണിന്റെ അധ്യക്ഷതയിൽ നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ഇ. രമേശ് ബാബു, അഷ്റഫ് കൊളക്കാടൻ, വൈത്തല അബൂബക്കർ, വാഹിദ് കൊളക്കാടൻ, സി.ടി.സി അബ്ദുല്ല, കെ.വി അബ്ദുല്ല, നൗഷാദ് കൊടിയത്തൂർ, എം.കെ ഉണ്ണി കോയ എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതം പറഞ്ഞു എൻ. രവീന്ദ്ര കുമാർ നന്ദിയും പറഞ്ഞു.






