ടാറിനോടൊപ്പം ഒഴുകി പോകുന്നത് ജനങ്ങളുടെ നികുതി പണം കത്തോലിക്ക കോൺഗ്രസ്

കോടഞ്ചേരി:- കേന്ദ്രസർക്കാരിന്റെ സി ഐ ആർ എഫ് ഫണ്ട് പതിനഞ്ച് കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഓമശ്ശേരി -കോടഞ്ചേരി റോഡിൽ പലഭാഗത്തും ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ് മഴക്കാലത്ത് പത്തു മാസങ്ങൾക്കു മുൻപ് ശാന്തിനഗറിൽ നിന്നാണ് റോഡിന്റെ നിർമ്മാണം തുടങ്ങിയത്. തിരക്കുപിടിച്ച് അശാസ്ത്രീയമായി നിർമ്മിച്ച റോഡാണിത് പലഭാഗത്തും കുണ്ടും കുഴിയുമായി മാറിയത്. വെള്ളം ഒഴുകി പോകാൻ ഇരുഭാഗത്തും കാനകള്‍ ഇല്ലാത്തതാണ് റോഡ് തകരാറുള്ള മുഖ്യകാരണം.
പൂളവള്ളി അങ്ങാടിയിൽ ഉണ്ടായിരിക്കുന്ന ഗർത്തങ്ങൾ അപകടം വിളിച്ചു വരുത്തുന്നതാണ്. റോഡിലൂടെ അതിവേഗം കടന്നുവരുന്ന വാഹനങ്ങൾക്ക് പൂളവള്ളി വളവു കഴിഞ്ഞ ഉടനെ ഉണ്ടായിരിക്കുന്ന വലിയ കുഴികൾ ഏറ്റവും അപകട സാധ്യത ഉള്ളതാണ്. ജനങ്ങളുടെ നികുതി പണം കരാറുകരുടെ പോക്കറ്റിൽ എത്തിക്കുക എന്നതിനപ്പുറം ആത്മാർത്ഥമായി റോഡ് നവീകരണം ആണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ ഈ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ഇതിന് ഉടനടി പരിഹാരം കാണണമെന്നും കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷാജു കരിമഠത്തിലിന്റെ അധ്യ ക്ഷതയിൽ നടന്ന യൂണിറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗിൽ ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമഠത്തിൽ,ഷിജി അവന്നൂർ, അനീഷ് ചക്കാല എന്നിവർ പ്രസംഗിച്ചു.






