Kodanchery
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ചു

കോടഞ്ചേരി: സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ എഫ്. സി.സി ഭാരതത്തിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ ത്യാഗപൂർണമായ ജീവിതത്തെക്കുറിച്ചും സഹനങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തത് കുട്ടികൾക്ക് പുതിയൊരനുഭവമായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ജിസ്സി.പി.ജോസഫ്, സ്കൂൾ ലീഡർ അനാബ്.സി. ജോബൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
അധ്യാപികമാരായ അശ്വതി .സെബാസ്റ്റ്യൻ, കൃപ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






