കർഷ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്, പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

നെല്ലിപ്പൊയിൽ : വീട്ടുമുറ്റത്ത് പോലുംവന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകരുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകാൻ പരാജയപ്പെട്ട സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കർഷക കോൺഗ്രസ് നേതാക്കന്മാരെ മർദ്ദിച്ചു ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നെല്ലിപ്പോ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി.
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടോമി ഇല്ലിമൂട്ടിൽ, വിൽസൺ തറപ്പേൽ, സാബു മനയിൽ, ബേബി കളപ്പുര, ബിജു ഓത്തിക്കൽ, സേവിയർ കിഴക്കേ കുന്നേൽ, പി കെ സ്കറിയ, റോയി ഊന്നുകല്ലേൽ, ജോസഫ് കുറൂര്, ചാക്കോ ഓരത്ത്, ബെന്നി പല്ലാട്ട്,സജി വള്ളിയാപൊയ്ക, മാത്യു പൊട്ടുകുളത്ത് എന്നിവർ പ്രസംഗിച്ചു.





