Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ അൽഫോൻസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ വി.അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തോടനുബന്ധിച്ചു നടത്തിയ ദിനാചരണ പരിപാടി വിപുലമായ രീതിയിൽ സമുചിതമായി ആചരിച്ചു.ഒരാഴ്ച്ചയായി നടന്നു വന്ന വിവിധ മത്സരങ്ങളും, പരിപാടികളും സമാപിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽഫാ.ജിയോകടുകൻമാക്കൽഅദ്ധ്യക്ഷതവഹിച്ചു.അൽഫോൻസാമ്മയുടെ ത്യാഗപൂർണ്ണമായ ജീവിതത്തെക്കുറിച്ചും,സഹനങ്ങളെക്കുറിച്ചും വിവരിച്ചു നൽകിക്കൊണ്ട് സിസ്റ്റർ രമ്യ ജോസഫ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി.പ്ലസ് വൺ വിദ്യാർത്ഥിനി സോന തെരേസ സാജു വിശുദ്ധ അൽഫോൻസാമ്മയുടെ രൂപഭാവങ്ങളോടെ വേഷപ്പകർച്ച നടത്തി വിശുദ്ധയുടെ ജീവിതത്തിൽ നേരിട്ട നിരവധി വേദനകളും,വെല്ലുവിളികളും പ്രാർത്ഥന,ത്യാഗം,സേവനം എന്നിവയിലൂടെ മറികടന്നതുമായ സംഭവങ്ങൾ പകർന്നു നൽകിയത് വിദ്യാർത്ഥികൾക്ക് പ്രചോദനമായി.പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ ആശംസയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക പ്രതിനിധി മേരി ഷൈല ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.

അൽഫോൻസ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.അദ്ധ്യാപകരായ ലീന സക്കറിയാസ്,സജി മാത്യു,ജീന തോമസ്,സജീഷ് കെ എം,ഷീൻ പി ജേക്കബ്,അനദ്ധ്യാപകരായ സജി അബ്രഹാം,അലൻ ആൻ്റണി,സ്കൗട്ട്സ് & ഗൈഡ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഉണ്ണിയപ്പം വിതരണ ചെയ്തു.

Related Articles

Leave a Reply

Back to top button