Thiruvambady
തിരുവമ്പാടിയിൽ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹ്മാൻ,സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസ്സി എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ അപ്പു കോട്ടയിൽ, കെ.എം.മുഹമ്മദാലി, വെറ്ററിനറി സർജൻ ഡോ. ജയശ്രീ. കെ.വി., ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പ്രിയ.സി.ബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 1333 ഗുണഭോക്താക്കൾക്ക് 5 വീതം കോഴികളെയാണ് വിതരണം ചെയ്യുന്നത്. പദ്ധതി മൂന്ന് ഘട്ടമായി പൂർത്തീകരിക്കും.







