Thiruvambady

വിദ്യാർത്ഥികളുടെ കെ.എസ്.ആർ.ടി.സി യാത്ര പാസ്സ് വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കുക; ഡി.വൈ.എഫ്.ഐ

തിരുവമ്പാടി: മലയോര മേഖലയായ ആനക്കാംപൊയിൽ മുത്തപ്പൻപുഴ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി യാത്ര ചെയ്യാനുള്ള ഏകമാർഗ്ഗം കെ.എസ്.ആർ.ടി.സി ബസ്സുകളാണ്. വീണ്ടും അദ്ധ്യായം തുടങ്ങിയ സാഹചര്യത്തിൽ വേണ്ടത്ര വിദ്യാർത്ഥി പാസുകൾ കെ.എസ്.ആർ.ടി.സി നൽകുന്നില്ല എന്നുള്ള ആരോപണം ഉയർന്നുവരുന്നു.

ഈ വിഷയത്തിൽ വിദ്യാർഥികൾക്ക് വേണ്ടത്ര പാസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി തിരുവമ്പാടി കെ.എസ്.ആർ.ടി.സി അധികാരികൾക്ക് നിവേദനം നൽകി.

മേഖല പ്രസിഡന്റ്‌ ഫസൽ, ജസ്റ്റിൻ ജോസഫ്, ഷെഫിൻ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

Related Articles

Leave a Reply

Back to top button