Mukkam

കേരളം ഒന്നാംസ്ഥാനത്ത് വിലക്കയറ്റത്തിൽമാത്രം -വി.ഡി. സതീശൻ

മുക്കം : വിലക്കയറ്റത്തിൽമാത്രമാണ് കേരളം ഇന്ന് ഒന്നാംസ്ഥാനത്ത് നിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സപ്ലൈകോ, കെഎസ്ഇബി തുടങ്ങിയവയെല്ലാം വലിയപ്രതിസന്ധിയിലാണ്. ജനങ്ങൾ ഇടതുസർക്കാരിനെ വെറുത്തുതുടങ്ങി, എങ്ങനെയെങ്കിലും ഇവർ ഇറങ്ങിപ്പോയാൽ മതിയെന്ന അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുക്കത്തുനടത്തിയ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോഷ്ടാക്കളുടെ കൂടാരമായി സിപിഎം മാറി. അയ്യപ്പന്റെ സ്വർണംകട്ടവരെ ജനം തിരഞ്ഞെടുപ്പിൽ കൈകാര്യംചെയ്യും.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പിണറായിയുടെ വിശ്വസ്തർ ഉൾപ്പെടെ ജയിലിലാണ്. അയ്യപ്പന്റെ സ്വർണംകട്ടവർ ഖജനാവിൽനിന്ന് എന്തൊക്കെയെടുത്തെന്ന് നോക്കണമെന്നും ഖജനാവിൽ പൂച്ചപെറ്റുകിടക്കുന്ന അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

2020-ൽ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ 1977-ന് സമാനമായി, യുഡിഎഫ് വൻവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button