Mukkam

ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തി

മുക്കം : കളൻതോട് എംഇഎസ് ആർട്സ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം നടത്തി. ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ നടന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള നൂറോളം അധ്യാപകർ പങ്കെടുത്തു.

കോളേജ് മാനേജ്മെൻറ് ചെയർമാൻ പി.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. സെക്രട്ടറി പ്രൊഫ. വി. കുട്ടൂസ അധ്യക്ഷനായി.ഡോ. ഷബാബ് കാരുണ്യം, ഡോ. ഇ. അനസ്, ഡോ. മുഹമ്മദ് ഇസ്മയിൽ, വി. അബിനാസ്, ഡോ. ദിനേശൻ കൂവക്കായ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ എസ്. ഷെഫീഖ്, സ്റ്റാഫ് സെക്രട്ടറി അഷ്റഫ് മോൻ, വൈസ് പ്രിൻസിപ്പൽ കെ. മുസ്തഫ ഷമീം, എന്നിവർ സംസാരിച്ചു. ആതിക പർവീൺ, നൂറ അഷ്റഫ്, നൗഷിബ, റിസ്വാന, മുനീർ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button