Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടി.ബി വിമുക്ത പദ്ധതി ഊരിനൊപ്പം പാത്തിപ്പാറ ഉന്നതിയിൽ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടി.ബി വിമുക്ത പദ്ധതി ആയ ഊരിനൊപ്പം പരിപാടി പാത്തിപ്പാറ ഉന്നതിയിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല അസീസ് വാർഡ് മെമ്പർ സിസിലി ജേക്കബ് ആം ഹോപ്പ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ ട്രൈബൽ ഓഫീസർ സലീഷ് മെഡിക്കൽ ഓഫീസർ ഡോ.ഹസീന, വാർഡ്‌ കൺവീനർ ദേവസ്യ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷനില ഫ്രാൻസിസ് പബ്ലിക്ക് ഹെൽത്ത്‌ നഴ്സ് ആലീസ് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൾ ഗഫൂർ, ജോബി ജോസഫ് എന്നിവർ സംസാരിച്ചു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുമയ്യയുടെ നേതൃത്വത്തിൽ ഡോക്ടർ മാരുടെ സംഘം ഉന്നതിയിലെത്തി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി ഉന്നതിയിലെ കുടുംബങ്ങൾക്ക് ആം ഹോപ്പ് ചിട്ടാബിൾ ട്രസ്റ്റ്‌ ഉപഹാരങ്ങൾ നൽകി

Related Articles

Leave a Reply

Back to top button