Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സുവർണ്ണ ജൂബിലിക്ക് ഇന്ന് തുടക്കം കുറിക്കുന്നു

കോടഞ്ചേരി:സുവർണ്ണ ജൂബിലിക്ക് ഇന്ന് തുടക്കം കുറിക്കുന്നു.അഭിമാനനിറവിൽ സെന്റ് ആന്റണിസ് ഹൈസ്കൂൾ കണ്ണോത്ത്
മലയോര പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്ന സെന്റ് ആന്റണിസ് ഹൈസ്കൂളിന് ഇനി ആഘോഷദിനങ്ങൾ
നീണ്ട 50 വർഷത്തെ പാരമ്പര്യം വിളിച്ചോതികൊണ്ട് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. സ്വാതന്ത്രദിനത്തിൽ രാജ്യത്തിന്റെ,നാടിന്റെ അഭിമാന ഭാജനങ്ങളായ സൈനികരെ ആദരിച്ചുകൊണ്ട് സുവർണ്ണ ജൂബിലിയുടെ വരവറിയിക്കുകയാണ് കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂൾ.

ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച രാവിലെ 9:30ന് കണ്ണോത്ത് പള്ളിയുടെ ഗ്രോട്ടോയുടെ സമീപം ജനാവലിയുടെ സാന്നിധ്യത്തിൽ ഘോഷയാത്രയോടെ സൈനികരെ വരവേറ്റു,തുടർന്ന് കണ്ണോത്ത് ഹൈസ്കൂൾ ഓഡി റ്റോറിയത്തിൽ പൊതുസമ്മേളനം നടന്നു.
പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി,സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുളിക്കൽ മറ്റ് വിശിഷ്‌ട അതിഥികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button