Thiruvambady

തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

ജാഥയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.

സംഘാടക സമിതി അംഗങ്ങളായ ഷിനോയി അടയ്ക്കാപാറ, വയലിൽ ജോൺസൺ, റുബീഷ് ഹുസൈൻ എന്നിവർക്ക് എം.എൽ.എ പതാക കൈമാറി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആനക്കാംപൊയിൽ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി, പുല്ലൂരാംപാറ, പൊന്നാങ്കയം, പുന്നക്കൽ, കൂടരഞ്ഞി, മുക്കം, അഗസ്ത്യന്മൂഴി, തിരുവമ്പാടി, കോടഞ്ചേരി എന്നീ ടൗണുകളിലൂടെ സഞ്ചരിച്ച് ആനക്കാംപൊയിലിൽ അവസാനിച്ചു.

പരിപാടിക്ക് ബഷീർ കരിപ്പാട്ടിൽ, ജിൽസൻ മണ്ണിൽകുശുമ്പിൽ, അനീഷ് കളത്തൂർ, ഉനീസ് ഹുസൈൻ, ബിജു കണ്ടേകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button