Kodanchery
അതിഥി തൊഴിലാളി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി:കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളി കൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു .
ഗ്രാമ പഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ആദ്യക്ഷനായിരുന്നു ആംഹോക്ക് ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ , ജെ എച്ഛ് ഐ ജോബി ജോസഫ് എപ്പിടമോളജിസ്റ് ഡോ ജിൻസി , ജെ എച്ച് ഐ അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു .
ഡോ. എലിസബത്തിന്റെ നേതൃത്വത്തിൽ ആരോഗ്യംപ്രവർത്തക രും ക്യാമ്പിൽ പങ്കെടുത്തു മലേറിയ , ഫെലെറിയ, ത്വക് രോഗ നിർണയം എന്നിവക്ക് പുറമെ ഐ സി ടി സി ടീമും പരിശോധനയിൽ സംബന്ധിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 110 അതിഥി തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ സംബന്ധിച്ചു.






