ഓണചന്തക്ക് തുടക്കം

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ ഓണം – കർഷക ചന്ത പന്നിക്കോട് ആരംഭിച്ചു. പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും നാടൻ കുടുംബശ്രീ ഉൽപ്പന്നങ്ങളും ചന്തയിൽ വിലക്കുറവിൽ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പഴം പച്ചക്കറികൾ തുടങ്ങിയവ വിപണി വിലയെക്കാൾ 30% വിലക്കുറവിൽ ആണ് ഗുണഭോക്താക്കൾക്ക് വിൽക്കുന്നത്. കേരളഗ്രോ ഉത്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെയും എഫ് പി ഒ കളുടെയും മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ഇത്തവണത്തെ കർഷക ചന്തയുടെ പ്രത്യേകത ആണ്. കൃഷി ഓഫീസർ രാജശ്രീ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മെമ്പർമാരായ യു.പി മമ്മദ്, ടി.കെ അബൂബക്കർ , ഫാത്തിമ നാസർ, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു, സിഡിഎസ് ചെയർപേഴ്സൺ ഷീന, കാർഷിക വികസസമിതി അംഗങ്ങൾ, വിവിധ പാർട്ടി പ്രതിനിധികൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചന്ത ഈ മാസം 4 ന് സമാപിക്കും.







