Kodanchery

എങ്കളാരവ- പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി

കോടഞ്ചേരി: കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വട്ടച്ചിറ ഉന്നതിയിൽ വെച്ച് എങ്കളാരവ- പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ സൂരജ് ബി പദ്ധതി വിശദീകരണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ജമീല അസ്സീസ്, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, വാർഡ് മെമ്പർ റോസിലി മാത്യു, കുടംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അതുൽ എസ്.കെ, കുടംബശ്രീ ജില്ല പ്രോഗ്രാം മാനേജർ അനഘ ആർ, ഊരുമൂപ്പൻ അയ്യപ്പൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

പഠന മികവ് തെളിയിച്ചവർക്കുള്ള ഉപകാരങ്ങൾ വിതരണം, ഉന്നതികളിൽ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിച്ചവരെ ആദരിക്കൽ ഉന്നതി പ്രത്യേക പദ്ധതിയുടെ ഭാഗമായി നടത്തിയ ആധാർ ക്യാമ്പയിന്റെയും എംബ്ലോയിമെന്റ് രെജിസ്ട്രേഷൻന്റെയും കാർഡ് വിതരണം നടത്തി. അരങ്ങ് കൊയിലാണ്ടിയുടെ നടൻ പാട്ടും ഉന്നതിയുടെ തനത് കലാരൂപമായ തുടിയും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button