Thiruvambady
ഉല്ലാസ് പദ്ധതി: ക്ലാസ് ഉദ്ഘാടനം

തിരുവമ്പാടി : സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന കേന്ദ്രാവിഷ്കൃതപദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ജില്ലാതല ക്ലാസ് ഉദ്ഘാടനം തിരുവമ്പാടി മേലെ പൊന്നാങ്കയം ആദിവാസി ഉന്നതിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.ഡി. ആന്റണി അധ്യക്ഷനായി. സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, സാക്ഷരതാ പ്രേരക് കെ. സജന, റിസോഴ്‌സ് പേഴ്‌സൺ സോനാ ഡോണി, എസ്ടി പ്രമോട്ടർ സി. ശ്യാം കിഷോർ, അങ്കണവാടി വർക്കർ ടി.എം. മിനിമോൾ എന്നിവർ സംസാരിച്ചു.
ജില്ലാ സാക്ഷരതാമിഷൻ നടത്തുന്ന ദേശീയ സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ക്ലാസ് ആരംഭിച്ചത്. അൽഫോൻസാ കോളേജ് എൻഎസ്എസ് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഗ്രാമപ്പഞ്ചായത്തിൽ ഉല്ലാസ് പദ്ധതി വിവരശേഖരണം നടത്തിയത്.







