Kerala

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. ഇതിനിടെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെയും ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ വെച്ച് തടഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സംഭവം. എസ്ഡിപിഐ പ്രവര്‍ത്തകരാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തെയും തടഞ്ഞത്.

മല്ലപ്പള്ളി ടൗണില്‍ വെച്ച് ആശുപത്രിയിലേക്ക് പോവും വഴിയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നാല്‍പ്പതോളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് കാര്‍ തടഞ്ഞ് വെച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ മാറാന്‍ തെയ്യാറായില്ല. പിന്നീട് പോലീസെത്തി സമരക്കാരെ അനുനയിപ്പിച്ചാണ് പിന്തിരിപ്പിച്ചത്. അതേസമയം ഹര്‍ത്താലനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.

Related Articles

Leave a Reply

Back to top button