Kodanchery

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന് ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ

കോടഞ്ചേരി: ഭൂമിയുടെ ഉടമകൾക്ക് വില നൽകി സ്ഥലം സർക്കാർ ഏറ്റെടുത്ത് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന് ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ ആവിശ്യപ്പെട്ടു. സ്ഥലം ഉടമകളായ കർഷകരുമായി മന്ത്രി തലത്തിൽ ചർച്ച ചെയ്ത് കർഷകർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ന്യായമായ നഷ്ടം നൽകണമെന്നും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ അനുബന്ധ സ്ഥാപനങ്ങളും ടൂറിസം വകുപ്പ് സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സർക്കാരിൻ്റെ പിടിപ്പുകേടുമൂലം തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം നഷ്ടപെടാൻ പാടില്ലന്നും യോഗം ആവശ്യപ്പെട്ടു.

ഓൺലൈനായി നടന്ന യോഗത്തിന് ഐ എൻ ടി യു സി കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. കെ എം പൗലോസ്, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, ബേബി കളപ്പുര എന്നിവർ യോഗത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button