Kodanchery

മടങ്ങി പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് പ്രവാസി കോൺഗ്രസ്

കോടഞ്ചേരി: ഗൾഫ് രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വാക്സിനേഷൻ ലഭിക്കാനുണ്ടാകുന്ന കാലതാമസം മൂലം തിരിച്ചുപോകാൻ പലർക്കും സാധിക്കുന്നില്ലെന്നും വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ എത്തിയവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ ലഭിക്കാനുള്ള താമസം മൂലം പലർക്കും ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാൻ കഴിയുന്നില്ലെന്നും 10 ലക്ഷം പേർ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും വാക്സിനേഷൻ അടക്കമുള്ള പ്രശ്നങ്ങൾക്ക് സർക്കാർ ഇടപെടലുകൾ ഉണ്ടാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വാക്സിനേഷൻ ലഭിക്കാൻ കാലതാമസം നേരിടുന്നതു മൂലം പല പ്രവാസികൾക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്ത് പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ അഭിപ്രായപ്പെട്ടു. പ്രവാസി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ,
ഷാജി പുലികല്ലുംപുറം, ജോൺസൺ T T തറപ്പേൽ, രാജു വാകത്തടം, ബേബി ഇലവുങ്കൽ, ഷാജി രാമറ്റത്ത്‌, ജോയ് ഇല്യാരത്ത്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button