Kerala

കൊവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

ജീവനോപാധികൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ല. ജനങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിയാണ് തുടങ്ങിയ കാര്യങ്ങളാണ് അടിയന്തര പ്രമേയ നോട്ടിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിൽ സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും പ്രഥമ പരിഗണന നൽകുന്നത് ആരോഗ്യ സംരക്ഷണത്തിനാണ്. ആളുകൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാൻ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Related Articles

Leave a Reply

Back to top button