Thiruvambady

ജീവിച്ചിരിക്കുന്നയാൾ വോട്ടർപട്ടികയിൽ ‘മരിച്ചു

തിരുവമ്പാടി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്നുകാട്ടി വോട്ടർപട്ടികയിൽനിന്നും നീക്കംചെയ്തതായി ആക്ഷേപം.

കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 14-ൽ പട്ടോത്ത് താമസക്കാരിയായ സൈനബയുടെ പേരാണ് അന്തിമ വോട്ടർപട്ടികയിൽനിന്ന്‌ നീക്കംചെയ്തത്. ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവരുടെ പേര്. സിപിഎം പ്രാദേശികനേതാവ് നൽകിയ പരാതിയിലാണ് ഇവരുടെ പേര്‌ നീക്കംചെയ്തതെന്നും കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് ‘മരിച്ചു’ എന്നുമാണെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാൽ, മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി കക്കാംടംപൊയിൽ എന്നിവർ പറഞ്ഞു.
സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. ഈ പഞ്ചായത്തുകാരനായ ലിന്റോ ജോസഫ് എംഎൽഎയുടെ ഭാര്യക്ക്‌ ഇരട്ടവോട്ടുള്ളത് കണ്ടെത്തിയിതിനുപിന്നാലെയാണ് ജീവിച്ചിരിക്കുന്നവരെപ്പോലും മരിച്ചതായിക്കാട്ടി വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യുന്ന തട്ടിപ്പ് പുറത്തുവന്നിരിക്കുന്നതെന്നും ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button