Mukkam

ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ അങ്കണത്തിൽ ഒരുക്കിയചെണ്ടുമല്ലികൾ

മുക്കം : ഇളംകാറ്റിൽ സ്കൂൾ അങ്കണത്തിൽ നൃത്തംചെയ്യുന്ന ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കൾ! ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലെ കണ്ണിന് കുളിർമയേകുന്ന ഈ പൂക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നട്ടുനനച്ച് ഒരുക്കിയതാണ് ഈ പൂന്തോട്ടം.

സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ ക്ലബ്ബായ ‘ചിറകി’ന്റെ (ചേന്ദമംഗലൂർ ഹൈസ്കൂൾ ഇൻസ്പിരേഷൻ റെമെഡീയൽ ആക്ടിവിറ്റി ക്ലബ്) നേതൃത്വത്തിലാണ് പൂക്കൃഷി ഒരുക്കിയത്.

മുക്കം കൃഷിഭവനിൽനിന്ന് നൽകിയ വിത്തുകൾ, 150 ഗ്രോബാഗുകളിൽ മണ്ണുനിറച്ച് നട്ടതും പരിപാലിച്ച് വിളവെടുപ്പിന് പാകമാക്കിയതുമെല്ലാം ഭിന്നശേഷിക്കാരായ ഈ കുട്ടികളാണ്.സ്കൂളിലെ സ്പെഷ്യൽ ടീച്ചറായ കെ. അമ്പിളിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. മുക്കം കൃഷി ഓഫീസർ ടിൻസി ടോം ചെണ്ടുമല്ലിത്തോട്ടം സന്ദർശിച്ചു. ചിറക് ക്ലബ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ കഴിഞ്ഞവർഷം സ്കൂളിൽ ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button