Thiruvambady
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

തിരുവമ്പാടി : കക്കാടംപൊയിൽ താഴെ കക്കാട് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.
കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മുത്തനാട്ട് സണ്ണി(55)യും അമ്മ മറിയാമ്മ(90)യും സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ഇരുവരെയും ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം.







