Thiruvambady
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.
കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്. സഹേദരങ്ങൾ: ജോബിൻ , ജെയിസ്.
ഇന്ന് വൈകിട്ട് 5.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







