Mukkam
അധ്യാപന ഗരിമയുടെ അനശ്വര സ്മരണകൾ

മുക്കം: ദേശീയ അധ്യാപക ദിനത്തിൽ സീനിയർ പൂർവാധ്യാപകൻ ശ്രീ.വാസു മാസ്റ്ററെ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ പിടിഎയും സ്റ്റാഫും ആദരിച്ചു. 1995 മുതൽ 2000 വരെ വിദ്യാലയത്തിലെ പ്രധാനധ്യാപകനായിരുന്നു.
ആനയാംകുന്നിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ പൊന്നാട അണിയിച്ചു. പിടിഎ വൈസ് പ്രസിഡൻ്റ് ആരതി മെമെൻ്റോ കൈമാറി. സീനിയർ അസി. ഫൗസിയ, നഫീസ, ഭാര്യ ശാന്ത ടീച്ചർ, മകൻ ഷാനവാസ് എന്നിവർ സംബന്ധിച്ചു.






