Kozhikode

കോഴിക്കോടിന്റെ കൊറോണ നിർവ്യാപന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരികയാണ്: ജില്ലാ ഭരണകൂടം

കോഴിക്കോട് : ആരോഗ്യപ്രവർത്തകരുടെയുടെ സർക്കാർ സംവിധാങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്താക്കുന്നത് നിങ്ങൾ ഓരോരുത്തരുടെയും നിതാന്ത ജാഗ്രതയും, അകമഴിഞ്ഞ പിന്തുണയുമാണ്. പ്രളയകാലത്ത് എന്നത് പോലെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്താവുകയായാണ് നമ്മുടെ സന്നദ്ധ പ്രവർത്തകർ.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഒരു യുവജനങ്ങളുടെ ഒരു സന്നദ്ധസേന രൂപീകരിക്കാൻ നമുക്ക് സാധിച്ചു. ഈ അസാധാരണ സാഹചര്യത്തിൽ സാമാനകളിലാത്ത സേവനമാണ് നമ്മുടെ സന്നദ്ധപ്രവർത്തകർ ജാഗ്രതയോടെ കാഴ്ച്ചവെക്കുന്നത്.

നിശ്ചയിക്കപ്പെട്ട രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അവർ കർമ്മനിരതരായപ്പോൾ, വലിയ ഒരു അളവിൽ സർക്കാർ സംവിധാനങ്ങളുടെ മേലുള്ള ഭാരം ലഘൂകരിക്കാൻ നമുക്ക് സാധിച്ചു.

വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു എത്തുന്ന നമ്മുടെ സഹോദരങ്ങൾക്കായി നമ്മൾ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുവാൻ യാതൊരു മടിയും കൂടാതെ മുന്നോട്ടു വന്ന നമ്മുടെ സന്നദ്ധ പ്രവർത്തകർ കോഴിക്കോടിന് എന്നും അഭിമാനിക്കാവുന്ന മാതൃകയാവുകയാണ്. കോവിഡ് കെയർ സെന്ററുകളിൽ പ്രവർത്തിച്ച അദ്യ ബാച്ച് സന്നദ്ധ പ്രവർത്തകർ അവരുടെ നിസ്വാർത്ഥ സേവനത്തിനുശേഷം വീടുകളിലേക്ക് മടങ്ങുകയാണ്.

ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ജില്ലാ ഭരണകൂടം ആഗ്രഹിക്കുകയാണ്.

വരും ദിവസങ്ങളിലും വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ഒട്ടേറെപ്പേർ തിരിച്ചുവരികയാണ്.

വരുന്നവരിൽ കുറേ പേരെയെങ്കിലും കോവിഡ് കെയർ സെൻററുകളിൽ പുനരധിവസിപ്പിക്കേണ്ടതുണ്ട്.

കോവിഡ് കെയർ സെൻ്ററുകളിൽ തുടർച്ചയായി 14 ദിവസം സേവനം നൽകാൻ തയ്യാറുള്ള വളണ്ടിയർമാർ (ഇതിനകം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ) താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

https://covid19jagratha.kerala.nic.in/home/addVolunteer

ഇതിനകം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ

ചെയ്ത വളണ്ടിയർമാർ കോഴിക്കോട് ജില്ലയിലെ കോവിഡ് കെയർ സെൻ്ററുകളിൽ 14 ദിവസം തുടർച്ചയായി സേവനം നൽകാൻ സന്നദ്ധരാണെങ്കിൽ ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

https://forms.gle/UMnyfATWzvaaBY2r8

Related Articles

Leave a Reply

Back to top button