India

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് തന്നെ; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാത്തീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ക്ഷമിക്കണം, ഇക്കാര്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

സെപ്റ്റംബറില്‍ പരീക്ഷ നടത്താനുള്ള എന്‍.ടി.എ യുടെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി ആഗസ്റ്റ് 17 ന് തന്നെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആറ് സംസ്ഥാനങ്ങള്‍ എതിര്‍ ഹരജി നല്‍കുകയും ചെയ്തതാണ്.

Related Articles

Leave a Reply

Back to top button