Thiruvambady

താഴെ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു

തിരുവമ്പാടി: താഴെ തിരുവമ്പാടി വാർഡിൽ താമസിക്കുന്ന പേക്കാടൻ അബ്ദുൽ മനാഫിന്റെ വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു. സമീപത്തെ വീടിന്റെ അടുക്കളയിലേക്കാണ് ഭിത്തി തകർന്ന് വീണത്.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴമൂലമാണ് ഭിത്തി തകരാൻ കാരണമായത്. ഏകദേശം 7 മീറ്റർ ഉയരത്തിലുള്ള കരിങ്കൽ നിർമ്മിത ഭിത്തിയാണ് തകർന്നത്. ഭിത്തിയുടെ ഒരു ഭാഗം ഇപ്പോഴും തകരാതെ അപകട അപകടഭീഷണി മുഴക്കി നിൽക്കുന്നു.

Related Articles

Leave a Reply

Back to top button