Puthuppady

കലുങ്ക് നാടിന് സമർപ്പിച്ചു

പുതുപ്പാടി : പുതുപ്പാടി കാക്കവയൽ പാത്തിപ്പാറ-നിലമ്പൂർക്കാട് റോഡിൽ ലിന്റോ ജോസഫ് എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 35 ലക്ഷംരൂപ വകയിരുത്തി നിർമിച്ച കലുങ്ക് നാടിന് സമർപ്പിച്ചു. കലുങ്കിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്തംഗം ഡെന്നി വർഗീസ് അധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനിയർ അഷ്‌റഫ്, അന്നമ്മ മാത്യു, എൻ.സി. ബേബി, എം.ഇ. ജലീൽ, പുഷ്പരാജൻ, ജോജി തൊണ്ടംകുളം, ബെന്നി കാക്കവയൽ, ചാണ്ടി തൊണ്ടംകുളം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button