Kodiyathur

അരിവരുന്ന വഴിതേടി കുട്ടികൾ വയലിലെത്തി

കൊടിയത്തൂർ : നിത്യജീവിതത്തിൽ പ്രധാന ഭക്ഷണമായ അരി എങ്ങനെ ഉത്പാദിപ്പിക്കുന്നുവെന്ന് നേരിട്ട് കണ്ടറിയാൻ പന്നിക്കോട് എയുപി സ്കൂളിലെ കുട്ടികൾ വയലിലേക്കെത്തി. വയലും നെൽക്കൃഷിയും മിക്കവാറും സ്ഥലങ്ങളിൽ അപ്രത്യക്ഷമായ സാഹചര്യത്തിലാണ് നെൽക്കൃഷി കേട്ടറിവ് മാത്രമായ കുട്ടികളെ അധികൃതർ നേരറിവു നൽകാൻ വയലിലേക്ക് കൂട്ടിയത്.

സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിയുടെ എരഞ്ഞിമാവിലെ വയലിലേക്കാണ് വിദ്യാർഥികൾ പഠനയാത്ര നടത്തിയത്.
കർഷകത്തൊഴിലാളികളിൽനിന്ന് നിലം ഉഴൽ, വിത്ത് വിതയ്ക്കൽ, ഞാറ് നടീൽ, കൊയ്ത്ത്, മെതി തുടങ്ങിയവയെല്ലാം ചോദിച്ചും കുറെ കണ്ടും മനസ്സിലാക്കി. സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പഠനയാത്രയ്ക്ക് അധ്യാപകരായ രമ്യ സുമോദ്, ശങ്കരൻ ഇല്ലത്തൊടി, പ്രസാദ് ചെറുവക്കാട്ട്, സവ്യ, ബിനു, രമേശ് നങ്ങ്യാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button