Kodanchery
ശുചീകരണ പ്രവർത്തനം നടത്തി

കോടഞ്ചേരി: സർവീസ് സഹകരണ ബാങ്കിന് കീഴിൽ പൂളപ്പാറയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം സ്വാശ്രയ സംഘം പൂളവള്ളി മുതൽ പൂളപ്പാറ വരെയുള്ള റോഡിന് ഇരുവശത്തും ഉണ്ടായിരുന്ന കാടുകൾ വെട്ടി വൃത്തിയാക്കി.
കോടഞ്ചേരി സർവീസ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് കാടുവെട്ടി ഉദ്ഘാടനം നിർവഹിച്ചു. സ്നേഹതീരം സ്വാശ്രയ സംഘത്തിന്റെ എല്ലാ അംഗങ്ങളും സജീവപങ്കാളികളായിരുന്നു.







